കൊച്ചി: ഭക്ഷ്യോത്പന്നരംഗത്തെ മുൻനിര ഗ്രൂപ്പായ എലൈറ്റ് ക്രിസ്മസും പുതുവർഷവും പ്രമാണിച്ച് കാരറ്റ് പുഡ്ഡിംഗ് കേക്ക്, ഫ്രൂട്ട് ആൻഡ് നട്ട് കേക്ക് എന്നിവ വിപണിയിൽ എത്തിച്ചു. കേരളത്തിലുടനീളം സഞ്ചരിച്ച് ജനങ്ങൾക്കു പുതിക കേക്കുകൾ പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ചിട്ടുള്ള കേക്ക് ഓണ്‍ വീൽസ് എന്ന വാനിന്റെ പര്യടനത്തിനും ഇന്നലെ തുടക്കമായി.
ഹോട്ടൽ റിനെ കൊച്ചിയിൽ നടന്ന ചടങ്ങിൽ പുതിയ കേക്കുകളുടെ വിപണി അവതരണം മൂവാറ്റുപുഴ താന്നിക്കൽ ഏജൻസീസിലെ ഡൊമിനിക് വർഗീസിനു നൽകി എലൈറ്റ് ഫുഡ്സ് ഡയറക്ടർ സി.ജി. പ്രതിഭാസ്മിതൻ നിർവഹിച്ചു. കേക്ക് ഓണ്‍ വീലിന്റെ പര്യടനം കളമശേരി മുനിസിപ്പൽ ചെയർപേഴ്സണ്‍ ജെസി പീറ്റർ ഫ്ളാഗ് ഓഫ് ചെയ്തു.