കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലായിൽ സ്കൂൾ വിനോദയാത്ര ഗ്രൂപ്പുകൾക്കായി സ്പെഷൽ ഓഫർ. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാർക്ക് സന്ദർശിക്കുന്ന സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പുകൾക്കാണ് ഈ ആനുകൂല്യം. എൽകെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പാർക്ക് പ്രവേശനനിരക്ക് 430 രൂപ (നികുതി കൂടാതെ) ആയിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഗ്രൂപ്പുകൾക്കു മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.
കൂടാതെ ഏഴ്, എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി "വണ്ടർലാബ്' എന്നൊരു പുതിയ പാഠ്യപദ്ധതിയും ഒരുക്കിയിരിക്കുന്നു. ഏവരും ആസ്വദിക്കുന്ന റൈഡുകളുടെ പിന്നിലെ ശാസ്ത്രസിദ്ധാന്തങ്ങളെ വിജ്ഞാനപ്രദമായ രീതിയിൽ വീഡിയോയുടെ സഹായത്തോടെ വിദ്യാർഥികൾക്കു പകർന്നു നല്കുന്ന രീതിയിലാണ് "വണ്ടർലാബ്' ആവിഷ്കരിച്ചിരിക്കുന്നത്.
22 വയസിനു താഴെയുള്ള കോളജ് വിദ്യാർഥികൾ തങ്ങളുടെ ഐഡന്റിറ്റി കാർഡുമായി വരുന്പോൾ അവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഇളവും ലഭ്യമാണ്.
വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ഫോണ്: 04842 684009, 91974477000.