കൊച്ചി: കേരള പ്രൊഡക്റ്റിവിറ്റി കൗണ്‍സിൽ ഏർപ്പെടുത്തിയിട്ടുളള 2015-16 ലെ ഫാക്ട് എംകെകെ നായർ മെമ്മോറിയിൽ അവാർഡ് വണ്ടർലാ കൊച്ചിക്കു ലഭിച്ചു. സർവീസ് ഇൻഡസ്ട്രീസ് വിഭാഗത്തിലെ മികച്ച പ്രകടനത്തിനുളള രണ്ടാമത്തെ അവാർഡ് ആണു വണ്ടർലായ്ക്ക് ലഭിച്ചത്.
കളമശേരി പ്രൊഡക്റ്റിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീനിൽനിന്നു വണ്ടർലാ കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ (മെക്കാനിക്കൽ) വിന്നി കെ. തുടിയൻ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.