തൃ ശൂർ: പട്ടിന്റെ ലോകത്തു വിസ്മയങ്ങൾ നെയ്തൊരുക്കിയ കല്യാണ് സിൽക്സ് മംഗല്യപ്പട്ടിൽ ഒരു വിപ്ലവത്തിനുകൂടി തുടക്കം കുറിക്കുന്നു. ഈ വിവാഹ സീസണ് അവിസ്മരണീയമാക്കുവാൻ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാഷനായ ബ്രൈഡൽ സിൽക്കാണ് മലയാളത്തിനു സമ്മാനിക്കുന്നത്. മെട്രോ ബ്രൈഡ് എന്ന പേരിൽ വിപണിയിലെത്തിയ ഈ എക്സ്ക്ലൂസീവ് ശ്രേണി നെയ്ത്തു ശൈലിയുടെ കാര്യത്തിൽ തികച്ചും വേറിട്ട അനുഭവമായിരിക്കും.
എ-ഗ്രേഡ് പ്ലസ് എന്ന പ്രത്യേക നൂലിഴകളാലാണ് ഈ ശ്രേണി നിർമിച്ചിരിക്കുന്നത്. സാധാരണ പട്ടുസാരികളുടെ നിർമാണം ശരാശരി 45 ദിവസം കൊണ്ടാണ് പൂർത്തിയാക്കുക. എന്നാൽ 65 ദിവസമാണ് ഓരോ മെട്രോ ബ്രൈഡ് സാരിയുടെയും നിർമാണത്തിനായി കല്യാണ് സിൽക്സിന്റെ നെയ്ത്തുകാർ ചെലവഴിക്കുന്നത്. വർണങ്ങളുടെ കാര്യത്തിലും ഒട്ടേറെ വ്യത്യസ്തത പുലർത്തുന്നുണ്ട് ഈ ബ്രൈഡൽ സാരികളുടെ ശേഖരം.
ഓരോ വിവാഹ സീസണും വ്യത്യസ്തമാക്കാനുള്ള പരിശ്രമത്തിലാണ് കല്യാണ് സിൽക്സിന്റെ ഡിസൈൻ ടീമുകളും നെയ്ത്തുകാരും അടങ്ങുന്ന വലിയ കൂട്ടായ്മയെന്നും അത്തരം ചിന്തകളും ഇടതടവില്ലാത്ത പ്രയത്നവുമാണ് മെട്രോ ബ്രൈഡ് എന്ന ശേഖരം മലയാളത്തിനു പരിചയപ്പെടുത്തുവാൻ പ്രേരണയായതെന്നും കല്യാണ് സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഓരോ ആഴ്ചയിലും കല്യാണ് സിൽക്സിന്റെ സ്വന്തം തറികളിൽ നിന്നു മെട്രോ ബ്രൈഡിന്റെ പുതിയ ഡിസൈനുകൾ വില്പനയ്ക്കായി ഷോറൂമുകളിലെത്തും. നിലവിൽ ലഭ്യമായ രണ്ടു ലക്ഷത്തിലേറെ ഡിസൈനുകൾക്കു പുറമെയാണിത്. 3,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് മെട്രോ ബ്രൈഡ് ശ്രേണിയിലെ സാരികളുടെ വില.