കാരക്കാസ്: സാന്പത്തിക പ്രതിസന്ധിയിലായ വെനസ്വേല ഇനി ഗൂഢകറൻസിയിലേക്ക്. പെട്രോ എന്നാണ് ഈ ഓൺലൈൻ കറൻസി അറിയപ്പെടുക എന്ന് ഇടതുപക്ഷ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ ധനകാര്യ ഉപരോധത്തെ തുടർന്നാണിത്.
വെനസ്വേലൻ കറൻസി ബൊളിവാറിനു ദിവസേന വിലയിടിയുകയാണ്. കഴിഞ്ഞ മാസം ബൊളിവാറിന്റെ വിനിമയനിരക്ക് 57 ശതമാനം താണു. ഇതോടെ പ്രതിമാസ മിനിമം വേതനം 4.3 ഡോളർ (275 രൂപ) ആയി താണു.
വെനസ്വേലൻ കറൻസി ബൊളിവാറിനു ദിവസേന വിലയിടിയുകയാണ്. കഴിഞ്ഞ മാസം ബൊളിവാറിന്റെ വിനിമയനിരക്ക് 57 ശതമാനം താണു. ഇതോടെ പ്രതിമാസ മിനിമം വേതനം 4.3 ഡോളർ (275 രൂപ) ആയി താണു.