ന്യൂഡൽഹി: ക്ഷയം, പ്രമേഹം, ജാപ്പനീസ് എൻസഫലൈറ്റിസ്, മീസിൽസ്-റൂബെല്ല, കോളോൺ കാൻസർ തുടങ്ങിയവയുടേത് അടക്കം 51 ഇനം ഔഷധങ്ങളുടെ വില വെട്ടിക്കുറച്ചു. ആറു മുതൽ 53 വരെ ശതമാനമാണു വിലക്കുറവ്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
വൻകുടലിലും മലദ്വാരത്തിലുമുണ്ടാകുന്ന കാൻസറിനുള്ള ഓക്സാലിപ്ലാറ്റിൻ, അനസ്തീഷ്യയിൽ ഉപയോഗിക്കുന്ന സെവോഫ്ലൂറേൻ, വിറ്റാമിൻ കെ വൺ, മോർഫീൻ, ക്ലോറോകിൻ തുടങ്ങിയവ വിലനിയന്ത്രണം വന്നവയിൽ പെടുന്നു.
മീസിൽസ്-റൂബെല്ല വാക്സിൻ, ക്ഷയത്തിനുള്ള ബിസിജി വാക്സിൻ, ജാപ്പനീസ് എൻസെഫലൈറ്റിസിനുള്ള വാക്സിൻ എന്നിവയ്ക്കും വിലകുറച്ചു. ഗ്ലൂക്കോസ്, കാത്സ്യം ഗ്ലൂക്കോണേറ്റ്, പൊട്ടാസ്യം പെർമാംഗനേറ്റ്, നേത്രരോഗങ്ങൾക്കുള്ള പൈലോകാർപിൻ, പ്രമേഹരോഗികൾക്കുള്ള വാഗ്ലിബോസ്-മെറ്റ്ഫോർമിൻ-ഗ്ലിമപ്രൈഡ് സംയുക്തങ്ങൾ, ഡൈക്ലോഫെനാക്, ഹൃദ്രോഗികൾക്കുവേണ്ട ഡൈജോക്സിൻ, ബാക്ടീരിയാബാധയ്ക്കെതിരായ സെഫ്ട്രിയാക്സോൺ തുടങ്ങിയവയും വിലനിയന്ത്രണ പട്ടികയിൽ വന്നു.ഈ പട്ടികയിൽ വരുന്ന ഔഷധങ്ങൾക്കു പ്രതിവർഷം 10 ശതമാനം വിലവർധനയേ അനുവദിക്കൂ.