മുംബൈ: സാങ്കേതികവിദ്യ തൊഴിലുകളെ വിഴുങ്ങുന്നു? പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്പോൾ തൊഴിലുകളുടെ എണ്ണം കുറയുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ നല്കിയത്. സ്വകാര്യമേഖലയിൽ യന്ത്രവത്കരണം നടക്കുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കന്പനികൾ ശ്രമിച്ചിട്ടുണ്ട്. ഈ മാർഗം പിന്തുടർന്നാണ് എസ്ബിഐയുടെയും നീക്കം.
പുതിയ ടെക്നോളജികൾക്കായി 4000 കോടി രൂപയാണ് എസ്ബിഐ ഓരോ വർഷവും ചെലവാക്കുന്നത്. എടിഎമ്മുകളുടെ ചെലവ് ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതും ഇത്രത്തോളം വരും. എസ്ബിഐ ഒരു ബാങ്ക് മാത്രമല്ല. സാങ്കേതികവിദ്യയുടെ കടന്നുവരവ് തൊഴിലുകളെ ബാധിച്ചേക്കാമെന്നും രജനിഷ് പറഞ്ഞു.
2016 സെപ്റ്റംബർ മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം 95,002ൽനിന്ന് 86,543 ആയി കുറഞ്ഞു. ഈ വർഷം യെസ് ബാങ്ക് ജീവനക്കാരുടെ എണ്ണം 10 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എല്ലാറ്റിനും ഒരേ ഒരു ആപ്
എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് പുതിയ മൊബൈൽ ആപ്ലിക്കേഷൻ എസ്ബിഐ അവതരിപ്പിച്ചു. യോനോ (യു ഒൺലി നീഡ് വൺ) എന്ന ഒമ്നി ചാനൽ പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ബാങ്ക്, ഇ-കൊമേഴ്സ് ഇടപാടുകൾ അനായാസം നടത്താനാകും.
യോനോയിലൂടെ എന്തൊക്കെ?
എസ്ബിഐ അക്കൗണ്ട് തുറക്കൽ, ഫണ്ട് ട്രാൻസ്ഫർ, വായ്പ തുടങ്ങിയ സേവനങ്ങൾ.
ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങളും സേവനങ്ങളും (ബുക്കിംഗ് ആൻഡ് റെന്റിംഗ് കാബ്സ്, എന്റർടെയ്ൻമെന്റ്, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങി 14 വിഭാഗങ്ങൾ).
അറുപതിലധികം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി സഹകരണം. (ആമസോൺ, ഊബർ, ഒല, മിന്ത്ര, ജബോംഗ്, ഷോപ്പേഴ്സ് സ്റ്റോപ്പ് തുടങ്ങിയ കമ്പനികളുടെ വൻ നിര).