ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. ഡൽഹിയിൽ ഇന്നലെ ഒരു കിലോഗ്രാം തക്കാളിക്ക് 80 രൂപ. തക്കാളിയുടെ പ്രധാന ഉത്പാദകകേന്ദ്രമായ ബംഗളൂരുവിൽ ചില്ലറവില 45-50 രൂപയാണ്. അതേസമയം മിസോറാമിലെ ഐസ്വാളിൽ ചില്ലറവില 100 രൂപയിലെത്തി.