തൃശൂർ: വെളിച്ചെണ്ണവില ഉയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണയുടെ രുചിയും മണവുമുള്ള കെഎൽഎഫ് കോക്കനട്ട് ഓയിൽ ബ്ലെൻഡ് ഉത്പന്നങ്ങൾക്കു പ്രിയമേറുന്നു.
അഗ്മാർക്ക് മുദ്രയോടെ കെഎൽഎഫ് വിപണിയിലിറക്കിയ കാക്കോഡെയ്ലി, കോക്കോകോസ്റ്റ് എന്നിവയ്ക്കാണു വിപണിയിൽ പ്രിയം. വെളിച്ചെണ്ണയുടെയും സണ്‍ഫ്ലവർ ഓയിലിന്റെയും മിശ്രിതമായ കോക്കോഡെയ്ലി, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ പാചക എണ്ണയാണ്. വെളിച്ചെണ്ണയ്ക്ക് 234 രൂപ വിലയുള്ളപ്പോൾ കോക്കോഡെയ്ലിക്കു ലിറ്ററിന് 126 രൂപയാണു വില. വെളിച്ചെണ്ണയുടെയും പാമോയിലിന്റെയും മിശ്രിതമായ കോക്കോകോസ്റ്റ് ലിറ്ററിന് 105 രൂപയാണു വില. വെളിച്ചെണ്ണ വ്യാപാര മേഖലയിൽ കെഎൽഎഫിന് 80 വർഷത്തെ പാരന്പര്യമുണ്ട്.