ദുബായ്: ആരോഗ്യപൂർണമായ ജീവിതത്തിനുള്ള പ്രതിബദ്ധത ഉയർത്തിക്കാണിച്ചുകൊണ്ട് ജീവനക്കാർക്കായി ജോയ്ആലുക്കാസ് ഗ്രൂപ്പ് ഒരു മണിക്കൂർ നീണ്ട ഫൺ എക്സർസൈസ് സംഘടിപ്പിച്ചു.
ദുബായ് ഫിറ്റ്നസ് ചലഞ്ചിനു പിന്തുണയേകിക്കൊണ്ട് ലോക പ്രമേഹദിനത്തിൽ നടത്തിയ പരിപാടി വ്യാപകമാകുന്ന പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും സഹായകമായി.
എക്സിക്യൂട്ടീവ് ഡയറക്ടർ ജോണ് പോൾ ആലുക്കാസ് ഉൾപ്പെടെ, ജോയ്ആലുക്കാസിലെ ഉന്നത എക്സിക്യൂട്ടീവുകൾ നയിച്ച ഫിറ്റ്നസ് ഡേ പ്രോഗ്രാം സബീൽ പാർക്കിലാണ് നടന്നത്. ഗ്രൂപ്പിന്റെ വിവിധ ഡിവിഷനുകളിലുള്ള എല്ലാ ജീവനക്കാരും അതിഥികളും പങ്കെടുത്തു.
രാവിലെ എട്ടിനും പത്തിനും ഇടയിലായി നടന്ന പരിപാടിയിൽ പ്രഫഷണൽ ട്രെയിനറുടെ നേതൃത്വത്തിൽ കായികപരിശീലനത്തിനു പുറമെ ജീവിതശൈലിയേയും ആരോഗ്യകരമായ ശീലങ്ങളേയും കുറിച്ച് ലഘുപ്രഭാഷണവും നടന്നു.
ദുബായ് കിരീടാവകാശിയും ദുബായ് ഗവൺമെന്റ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ടുവച്ച ഫിറ്റ്നസ് ചലഞ്ചിനെ സ്വാഗതം ചെയ്യുന്നുവെന്നും ചുറുചുറുക്കുള്ള ജീവിതശൈലി സ്വീകരിക്കാനുള്ള പ്രചോദനം ജീവനക്കാർക്കു നല്കാനുള്ള അവസരമായി ഇതിനെ വീക്ഷിക്കുന്നുവെന്നും ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
തങ്ങളുടെ സാമൂഹ്യക്ഷേമ വിഭാഗമായ ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെ രക്തദാനം, ബ്രെസ്റ്റ് കാൻസർ അവബോധം തുടങ്ങിയ പദ്ധതികൾ ജോയ്ആലുക്കാസ് ഗ്രൂപ്പ് സംഘടിപ്പി ക്കാറുണ്ട്. വിജയകരമായ ലെനോവോ പ്രോ-കേരള ലീഗിൽ ആദ്യത്തെ വനിതാ ക്രിക്കറ്റ് ടീമിനെ ജോയ്ആലുക്കാസ് പിന്തുണയ്ക്കുകയുണ്ടായി.