ന്യൂഡൽഹി: റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ മോഡലുകളാണ് ആരാധകർക്കുവേണ്ടി റോയൽ എൻഫീൽഡ് ഇന്നലെ അവതരിപ്പിച്ചത്. ഗോവയിൽ നടന്ന റൈഡർ മാനിയ പരിപാടിയിലായിരുന്നു അവതരണം.
കമ്പനിയുടെ ഓൾ ന്യൂ 650 സിസി, എയർകൂൾഡ്, പാരലൽ ട്വിൻ എൻജിനാണ് ഇരു വാഹനങ്ങൾക്കുമുള്ളത്. ഫ്യൂവൽ ഇൻജെക്റ്റഡ് മോട്ടോർ 47 പിഎസ് പവറിൽ 52 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
നിലവിലുള്ള സിംഗിൾ സിലിണ്ടർ കോണ്ടിനെന്റർ ജിടി 535ന്റെ ഏകദേശ രൂപത്തിൽത്തന്നെയാണ് കോണ്ടിനെന്റൽ ജിടി 650ഉം എത്തുന്നത്. ഹെഡ് ലാന്പ്, ഇന്ധന ടാങ്ക് എന്നുതുടങ്ങി എല്ലാംതന്നെ സാമ്യമുണ്ടെങ്കിലും ഡുവൽ സൈഡ് എക്സ്ഹോസ്റ്റ് മഫ്ലറാണ് പുതിയ കോണ്ടിനെന്റൽ ജിടി 650ലെ പുതുമ.
ട്രയംഫ് ബോണിവില്ലിയെയും 60കളിലെ ക്ലാസിക് രൂപത്തെയും അനുസ്മരിപ്പിക്കുംവിധമാണ് ഇന്റർസെപ്റ്റർ 650ന്റെ രൂപകല്പന. ഇരു മോഡലുകളുടെയും വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 3.5 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കുമെന്നാണ് സൂചന.