ഓട്ടോസ്പോട്ട് /ഐബി
കാറുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ടയറുകൾ. വാഹനത്തെയും റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു ഭാഗം. അതുകൊണ്ടുതന്നെ വാഹനത്തിന്റെ വേഗം, ബ്രേക്കിംഗ്, ഹാൻഡ്ലിംഗ് ക്വാളിറ്റി തുടങ്ങിയവയെല്ലാം മികച്ച രീതിയിലാകാൻ നല്ല ടയറുകൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നല്ല ടയറുകൾ വാഹനത്തിന്റെ ഇന്ധനക്ഷമത ഉയർത്തും. നിലവാരമില്ലാത്ത ടയറുകളാവട്ടെ ഉപയോക്താക്കളുടെ ചെലവ് ഉയർത്താനേ ഉപകരിക്കൂ.
ചില കാര്യങ്ങൾ ശ്രദ്ധിക്കാം
1. ട്യൂബ് ടൈപ്പ് / ട്യൂബ് ലെസ്
ഇപ്പോൾ ട്യൂബ് ഉള്ളതും ഇല്ലാത്തതുമായ ടയറുകൾ ലഭ്യമാണ്. ട്യൂബ് ലെസ് എന്നത് ഏറ്റവും പുതിയ സാങ്കേതിവിദ്യ ആണെന്നതു മാത്രമല്ല ട്യൂബ് ടൈപ്പ് ടയറിനേക്കാളും കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാണ്.
2. ടയറുകളുടെ വലുപ്പം
ടയറുകൾ വാങ്ങുന്പോൾ വാഹനത്തിനും അതിന്റെ റിമ്മുകൾക്കും അനുയോജ്യമായവയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടയറുകളുടെ വലുപ്പം നിശ്ചയിക്കുന്നത് റിമ്മിന്റെ വലുപ്പം, ടയർ ത്രെഡിന്റെ വീതി, വശങ്ങളുടെ ഉയരം എന്നിവ അനുസരിച്ചാണ്.
* റിമ്മിന്റെ വലുപ്പം
റിമ്മിന് അനുയോജ്യമായ ടയറുകൾ വേണം തെരഞ്ഞെടുക്കാൻ. റിമ്മിനേക്കാളും ചെറിയ ടയറുകളാണെങ്കിൽ വശങ്ങളുടെ ഉയരം കുറയുന്നതിനു കാരണമാകും. ഇത് വാഹനം കൈകാര്യം ചെയ്യുന്നതിന്റെ നിലവാരം കുറയ്ക്കും.
* ത്രെഡിന്റെ വീതി
വാഹനം ഏതു രീതിയിൽ ഉപയോഗിക്കുന്നു എന്നതനുസരിച്ച് ത്രഡിന്റെ വീതി തെരഞ്ഞെടുക്കാം. യാത്രാസുഖത്തിനൊപ്പം അതിവേഗത്തിൽ കുതിക്കാനായി കൂടുതൽ പവർ നല്കാൻ തയാറെങ്കിൽ ത്രെഡിന് വീതിയുള്ള ടയർ തെരഞ്ഞെടുക്കാം. മൈലേജിനു പ്രാധാന്യം നല്കിയാൽ ഇത് യോജിക്കില്ല.
3. ത്രെഡ് പാറ്റേണ്‍
ത്രെഡ് പാറ്റേൺ മറ്റൊരു പ്രധാന ഭാഗമാണ്. വിവിധ കാലാവസ്ഥകൾക്കനുസൃതമായി മികച്ച യാത്രാനുഭവം നല്കുന്നവയായിരിക്കും ഓരോ തരം ത്രെഡുകളും. മഴയുള്ളപ്പോഴും തെന്നുന്ന റോഡുകളിലും ത്രെഡ് കൂടിയ ടയറുകളാണ് ഏറ്റവും അനുയോജ്യം.
മൂന്നു തരം ത്രെഡുകളുണ്ട്
* സിമെട്രിക് ത്രഡ്
രണ്ടു രീതിയിലും ഇടാൻ കഴിയുന്ന തരം ത്രെഡുള്ളവയാണിത്. വെള്ളമുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ അനുയോജ്യമായ ടയറുകളാണിവ.
* യൂണി ഡയറക്ഷണൽ ത്രെഡ്
ടയർ കറങ്ങുന്പോൾ ഒരു വശത്തേക്കു മാത്രം ത്രെഡ് പാറ്റേണ്‍ ഉള്ള തരമാണിത്. ഏതു വശത്തേക്കാണ് ടയറിന്റെ ദിശ എന്നത് വശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
* അസിമെട്രിക് ത്രഡ്
ടയറിന്റെ രണ്ടു വശങ്ങളിലെയും ത്രെഡുകൾ വ്യത്യസ്തമായിരിക്കും.
4. റബർ കോന്പൗണ്ട്
റബറിന്റെ അളവ് കൂടുതലുള്ള അതായത് മികച്ച നിലവാരമുള്ള ടയറുകളുടെ ട്രാക്ഷൻ, സ്പീഡ് റേറ്റിംഗ് എന്നിവ ഉയർന്നതായിരിക്കും. വാഹനത്തിനു കൂടുതൽ ഗ്രിപ് നല്കാൻ ഇത്തരം ടയറുകൾക്കു കഴിയും.
ചില കാര്യങ്ങൾ കൂടി
1. നിർമാതാക്കളുടെ മതിപ്പ്
നല്ല നിർമാതാക്കളുടെ ടയറുകൾ തെരഞ്ഞെടുക്കണം. ഇതിനായി മറ്റ് ഉപയോക്താക്കളുടെ അഭിപ്രായം ആരായുന്നത് നല്ലതാണ്.
2. വാറണ്ടി
വാറണ്ടി കാലാവധിയില്ലാത്ത ടയറുകൾ വാങ്ങരുത്.
3. നിർമാണത്തീയതി
ടയർ നിർമിച്ച തീയതി വശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നാല് അക്ക ഡോട്ട് കോഡാണ് രേഖപ്പെടുത്തുക. അതിൽ ആദ്യത്തെ രണ്ട് അക്കം ആഴ്ചയും അവസാനത്തെ രണ്ടക്കം നിർമിച്ച വർഷവുമാണ്. ആറു മാസത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ വാങ്ങാത്തതാണ് നല്ലത്.