ചെന്നൈ: ലോകത്തിലെ പ്രമുഖ ഏഴ് വജ്ര ഖനന കമ്പനികളുടെ സംഘടനയായ ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഡിപിഎ) ഇന്ത്യയിലും പ്രവർത്തനം തുടങ്ങി. ഇന്ത്യയിലെ വജ്രവ്യാപാരമേഖലയെ ശക്തിപ്പെടുത്തി സ്ഥിരതയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഡിപിഎയുടെ കീഴിലാണ് ലോകത്തിലെ 75 ശതമാനം വജ്രഖനനങ്ങൾ നടക്കുന്നത്.