ബംഗളൂരു: 2016-17 സാന്പത്തികവർഷത്തിൽ ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് 7,208.9 കോടി രൂപയായി ഉയർന്നു. തൊട്ടു തലേ വർഷം 5,904 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇന്ത്യയിൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ നല്കുന്ന ഗൂഗിളിന്റെ പ്രധാന വരുമാനമാർഗം പരസ്യങ്ങളാണ്. ഗൂഗിൾ ഇന്ത്യയുടെ മാതൃകമ്പനിയുടെ വിറ്റുവരവിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിൽനിന്നുള്ളത്. എന്നാൽ, അറ്റാദായം എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
2017 മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷം ഫേസ്ബുക്കിന്റെ വിറ്റുവരവ് 93 ശതമാനം വർധിച്ച് 341.8 കോടി രൂപയായി. അറ്റാദായം 31 കോടി രൂപയിൽനിന്ന് 31 ശതമാനം വർധിച്ച് 40.6 കോടി രൂപയിലെത്തി.
രാജ്യത്തെ പരസ്യരംഗത്ത് ഏറ്റവുമധികം മുൻപന്തിയിൽ നിൽക്കുന്ന രണ്ടു കമ്പനികളാണ് ഗൂഗിളും ഫേസ്ബുക്കും.