ന്യൂഡൽഹി: മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയത് മറ്റു റേറ്റിംഗ് ഏജൻസികളും അനുകരിക്കുമെന്നുള്ള പ്രതീക്ഷയിൽ കേന്ദ്രസർക്കാർ. സ്റ്റാൻഡാർഡ് ആൻഡ് പുവർ, ഫിച്ച് എന്നിവയും ഇതേ വഴി നീങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യസാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു.
നേരത്തേ ഉയർത്തേണ്ടതായിരുന്നു എന്നാണു ധനമന്ത്രാലയ സെക്രട്ടറിമാരായ ഹസ്മുഖ് അധിയ, സുഭാഷ് ചന്ദ്ര ഗാർഗ്, നീതി ആയോഗ് അംഗം ബിബേക് ദേബ് റോയ് എന്നിവർ പറഞ്ഞത്.
കമ്മി അടക്കമുള്ള ധനകാര്യ പരിഷ്കാരങ്ങൾക്കും ഘടനാപരമായ മാറ്റങ്ങൾക്കുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർ റേറ്റിംഗ് ഉയർത്തലിനെ വിശേഷിപ്പിച്ചത്.