ചെന്നൈ: ഡിജിറ്റൽ ഇമേജിംഗ് പ്രിന്റിംഗ് സൊല്യൂഷൻസ് രംഗത്ത് ആഗോള പ്രശസ്തരായ എപ്സണ് പിക്ചർമേറ്റ് പിഎം520 പ്രിന്റർ പുറത്തിറക്കി. 5x7 ഇഞ്ച് വരെ വലുപ്പത്തിൽ ബോർഡർ രഹിത ഫോട്ടോ പ്രിന്റിംഗും എ5 വലുപ്പത്തിൽ ബോർഡറോടു കൂടിയ പ്രിന്റിംഗും പിക്ച്ചർമേറ്റ് പിഎം520 ൽ ലഭിക്കും.
ഇൻസ്റ്റന്റ് പ്രിന്റുകൾ ആവശ്യമുള്ള ചെറിയ ഫോട്ടോ സ്റ്റുഡിയോകൾക്കും വിനോദസഞ്ചാര ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ പ്രിന്ററിൽ 4x6, 5x7, എ5 പ്രിന്റുകളുമെടുക്കാം. വൈഫൈയും വൈഫൈ ഡയറക്ടും സപ്പോർട്ട് ചെയ്യുന്നതോടൊപ്പം എപ്സണിന്റെ മറ്റു കണക്ട് ഫീച്ചറുകൾ വഴിയും ഉപയോഗിക്കാം. 2.7 ഇഞ്ച് എൽസിഡി സ്ക്രീനുള്ള പ്രിന്റർ എസ്ഡി കാർഡ് കണക്ടിവിറ്റിയും സപ്പോർട്ട് ചെയ്യും. ഒരു വർഷം അല്ലെങ്കിൽ 13,000 പ്രിന്റുകൾ (ആദ്യം വരുന്നത്) വരെ വാറണ്ടിയുമുണ്ട്. വില: 19,999 രൂപ. റീഫിൽ കാട്രിഡ്ജിന് 1,429 രൂപ.