ബംഗളൂരു: ഇന്ത്യയിലെ ഓൺലൈൻ മാർക്കറ്റ് മേഖലയിലേക്ക് ഫേസ്ബുക്കും ചുവടുവയ്ക്കുന്നു. വിൽപനക്കാരെയും വാങ്ങലുകാരെയും നേരിട്ട് ബന്ധപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായാണ് ഫേസ്ബുക്ക് മാറുക. ഇന്ത്യയിൽ പുതിയ സംരംഭം പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്ബുക്ക് തുടങ്ങിക്കഴിഞ്ഞു.
സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കുന്ന ക്വിക്കർ, ഒഎൽഎക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് സമമാണ് ഫേസ്ബുക്കിന്റെ പുതിയ സംരംഭം. 18 വയസിനു മുകളിലുള്ള ആർക്കും ഫേസ്ബുക്കിന്റെ പുതിയ പ്ലാറ്റ്ഫോം വഴി തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യാമെന്ന് ഫേസ്ബുക്ക് പ്രൊഡക്ട്സ് മാനേജ്മെന്റ് ഡയറക്ടർ കരൺദീപ് ആനന്ദ് പറഞ്ഞു. പരീക്ഷണഘട്ടം പൂർത്തിയായാലുടൻ ഇന്ത്യയിൽ പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.