ബെയ്ജിംഗ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ യുസി ബ്രൗസർ കാണ്മാനില്ല. 50 കോടി ഡൗണ്‍ലോഡുകളുള്ള യുസി ബ്രൗസറിന് ഇന്ത്യയിൽത്തന്നെ 10 കോടി ഉപയോക്താക്കളുണ്ട്. അലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസറിന്റെ യുസി ബ്രൗസർ മിനി, യുസി ന്യൂസ് എന്നിവ പ്ലേ സ്റ്റോറിൽ ഇപ്പോഴും ലഭ്യമാണ്. ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലെ സെർവറിലേക്ക് ചോർത്തുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് ഒരു മാസത്തിനു ശേഷമാണ് യുസി ബ്രൗസർ പ്ലേ സ്റ്റോറിൽനിന്ന് പിൻവലിച്ചിരിക്കുന്നത്. എന്നാൽ, പിൻവലിക്കാനുള്ളതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
ചൊവ്വാഴ്ച വൈകിയാണ് യുസി ബ്രൗസർ പ്ലേ സ്റ്റോറിൽ ലഭ്യമല്ല എന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഡൗണ്‍ലോഡുകളുടെ എണ്ണം വർധിപ്പിക്കാൻ യുസി ബ്രൗസർ സ്വീകരിച്ച രീതികൾ മൂലം പ്ലേ സ്റ്റോറിൽനിന്ന് ഗൂഗിൾ 30 ദിവസത്തേക്ക് താത്കാലികമായി നീക്കിയതാണെന്ന് റിപ്പോർട്ടുകളുണ്ട്.