മുംബൈ: മൊബൈൽ ടെലികമ്യൂണിക്കേഷൻ രംഗത്തെ കടുത്ത മത്സരം മൂലം ഐഡിയയും നഷ്ടത്തിൽ. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ കന്പനിക്ക് 1107 കോടി രൂപ നഷ്ടമായി. വരുമാനം 9300 കോടിയിൽനിന്ന് 19.72 ശതമാനം കുറഞ്ഞ് 7465.5 കോടിയായി.
ആദിത്യ ബിർള ഗ്രൂപ്പിൽപ്പെട്ട ഐഡിയ, ബ്രിട്ടീഷ് കന്പനിയായ വോഡഫോണുമായി ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ലയനത്തോടെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ കന്പനിയായി മാറും; ഇന്ത്യയിലെ ഒന്നാമത്തെയും. 40 കോടി വരിക്കാരും 80,000 കോടി രൂപ വിറ്റുവരവും സംയുക്ത കന്പനിക്കു പ്രതീക്ഷിക്കാം. 1.98 ലക്ഷം കോടി രൂപയുടെ കടമുണ്ടാകും സംയുക്ത കന്പനിക്ക്.
ഐഡിയയും വോഡഫോണും അവരുടെ മൊബൈൽ ടവറുകൾ ടവർ കന്പനിയായ എടിസിക്ക് വിൽക്കുമെന്നു പ്രഖ്യാപിച്ചു. ഇരുപതിനായിരത്തോളം ടവറുകൾ 7,800 കോടി രൂപയ്ക്കാണു വിൽക്കുന്നത്.
രാജ്യത്ത് ഇപ്പോഴത്തെ ഏറ്റവും വലിയ മൊബൈൽ കന്പനിയായ ഭാരതി എയർടെലിന്റെ ലാഭം 77 ശതമാനം കുറഞ്ഞിരുന്നു. റിലയൻസ് കമ്യൂണിക്കേഷൻസ് 2709 കോടിയുടെ നഷ്ടവും വരുത്തി.