മുംബൈ: എല്ലാ ഇൻഷ്വറൻസ് പോളിസികളും ആധാറുമായും പാനു(പെർമനന്റ് അക്കൗണ്ട് നന്പർ)മായും ബന്ധിപ്പിക്കണം. ലൈഫ് ഇൻഷ്വറൻസിനും വാഹന ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ് എന്നിവ അടക്കം ജനറൽ ഇൻഷ്വറൻസിനും ഇതു ബാധകമാണ്. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് (ഐആർഡിഎ) ഇതു സംബന്ധിച്ച് എല്ലാ കന്പനികൾക്കും നിർദേശം നല്കി.
ആധാറും പാനും ഇല്ലെങ്കിൽ ക്ലെയിം തുക നല്കില്ല. ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്കു മാത്രമേ ലൈഫ് ഇൻഷ്വറൻസ് തുക നല്കൂ. ലൈഫ് ഇൻഷ്വറൻസിൽ 50,000 രൂപയിൽ കൂടിയ പ്രീമിയം അടയ്ക്കാൻ ആധാറും പാനും വേണം.
ഡിസംബർ 31
ബാങ്കുകൾ, ഇൻഷ്വറൻസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ, പാൻ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സന്പാദ്യ സർട്ടിഫിക്കറ്റ് (എൻഎസ്സി), കിസാൻ വികാസ് പത്ര തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.
ആധാറും മൊബൈലും തമ്മിൽ ബന്ധിപ്പിക്കാൻ ഫെബ്രുവരി ആറു വരെ സമയമുണ്ട്.