തിരുവനന്തപുരം: ഓൾ കേരള ജെം ആൻഡ് ജ്വല്ലറി ഷോ ഡിസംബർ രണ്ടു മുതൽ നാലു വരെ സിയാൽ കണ്വൻഷൻ സെന്ററിൽ. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ തനതായ പാരന്പര്യം നിലനിർത്തി നൂതനമായ ലൈറ്റ് വെയ്റ്റ് ജ്വല്ലറികളുമായി മുപ്പതിലധികം കേരള നിർമാതാക്കളും എക്സിബിഷനിൽ അണിനിരക്കുന്നുണ്ട്.
കെജിജെഎസിന്റെ എട്ടാമത്തെ എഡിഷനാണ് അടുത്ത ഡിസംബർ രണ്ടു മുതൽ നാലുവരെ തീയതികളിൽ അരങ്ങേറുന്നത്. ഈ എക്സിബിഷൻ കേരളത്തിന്റെ സ്വർണ വ്യാപാര വ്യവസായ രംഗത്തിനു പുത്തൻ ഉണർവും ഉയർച്ചയും ഉണ്ടാകുമെന്ന് കെജിജെഎസിന്റെ ഡയറക്ടർമാരായ പി.വി. ജോസ്, സുമേഷ് വധേര, ക്രാന്തി എന്നിവർ അറിയിച്ചു.