മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പ് പ്രീമിയം ബൈക്കുകൾക്കായി പ്രത്യേക ഷോറൂം ഒരുക്കുന്നു. 150 സിസിക്കു മുകളിലുള്ള ബൈക്കുകളാണ് പ്രീമിയം ചാനലിലൂടെ വിൽക്കുന്നത്.
സ്പ്ലെൻഡർ, എച്ച്എഫ് ഡീലക്സ്, ഗ്ലാമർ തുടങ്ങിയ കമ്യൂട്ടർ ബൈക്കുകൾ മുതൽ പെർഫോമൻസ് ബൈക്കുകൾ വരെയുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ ഒരേ ഷോറൂമുകളിലൂടെയാണ് ഇപ്പോൾ വിൽക്കുന്നത്.
പ്രീമിയം ബൈക്കുകൾ വാങ്ങുന്നവരും 100 സിസി ബൈക്കുകൾ വാങ്ങുന്നവരും തമ്മിൽ അന്തരമുണ്ട്. അതിനാലാണ് പുതിയ തീരുമാനമെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും എംഡിയും സിഇഒയുമായ പവൻ മുൻജാൽ പറഞ്ഞു.