ന്യൂഡൽഹി: ഹസ്മുഖ് അധിയയ്ക്കു വീണ്ടും സ്ഥാനക്കയറ്റം. റവന്യു സെക്രട്ടറിയായ അധിയയെ ധനസെക്രട്ടറിയായി ഉയർത്തി. അശോക് ലവാസ വിരമിച്ച ഒഴിവിലാണിത്. കറൻസി റദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും പിന്നിലെ മുഖ്യ ഉദ്യോഗസ്ഥൻ ഇദ്ദേഹമാണെന്നാണു പൊതുധാരണ.
ഗുജറാത്ത് കേഡർ ഐഎഎസുകാരനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്ത ഓഫീസർമാരിലൊരാളാണ്. അഹമ്മദാബാദിലെ എച്ച്ആർ കോളജിൽനിന്ന് ഒന്നാമനായി അക്കൗണ്ടൻസി പാസായശേഷം അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് സ്വർണമെഡലോടെ പാസായി. ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റിയിൽനിന്നു യോഗയിൽ ഡോക്ടറേറ്റ് എടുത്തു. നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.