ലെസ്റ്റർഷയർ: ആദ്യ ആധുനിക ഇരട്ടസിലിണ്ടർ എൻജിൻ റോയൽ എൻഫീൽഡ് ഇംഗ്ലണ്ടിൽ അവതരിപ്പിച്ചു. ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ തുടങ്ങിയ കമ്പനിയുടെ പുതിയെ ടെക്നോളജി സെന്ററിലായിരുന്നു അവതരണം. 650 സിസി, എയർ കൂൾഡ്, പാരലൽ ട്വിൻ എൻജിൻ കമ്പനിയുടെ പുതിയ തലമുറ മോട്ടോർസൈക്കിളുകൾക്ക് കരുത്തേകും.
കമ്പനിയിൽനിന്ന് പുതിയ എൻജിനുമായി പുറത്തിറങ്ങാനുള്ള മോഡലുകളെ ഇറ്റലിയിൽ ഇന്നു തുടങ്ങുന്ന മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിക്കും. പവറും ടോർക്കും ബാലൻസ് ചെയ്യുന്ന വിധത്തിലാണ് പുതിയ എൻജിന്റെ രൂപകല്പനയെന്ന് കമ്പനി അവകാശപ്പെടുന്നു. അനായാസം ഗിയർ ഷിഫ്റ്റിംഗ് സാധ്യമാകുകയും ചെയ്യും. കൂടാതെ, കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ പവറും ടോർക്കും ഉത്പാദിപ്പിക്കാൻ പുതിയ ട്വിൻ സിലിണ്ടർ എൻജിനു കഴിയും. 47 ബിഎച്ച്പി പവറിൽ 52 എൻഎം ടോർക്ക് ആൺ എൻജിൻ ഉത്പാദിപ്പിക്കുന്നത്.
ക്രോം ഫിനീഷിംഗിൽ ക്ലാസിക് സ്റ്റൈലിലാണ് എൻജിന്റെ രൂപഘടന. കൂളിംഗ് ചിറകുകൾക്കൊപ്പം രണ്ട് എക്സ്ഹോസ്റ്റ്സ് പൈപ്പുകളുമുണ്ട്. പാരലൽ ട്വിൻ സിലിണ്ടർ എൻജിനുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഈ മാസം 18നു നടക്കുന്ന റൈഡർ മാനിയ പരിപാടിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.