ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു മുന്‍പും പിന്‍പുമുള്ള നികുതിയടവുകളിൽ വ്യത്യാസം കണ്ടെത്തിയ 20,572 നികുതി റിട്ടേണുകൾ ആദായിനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. ഈ റിട്ടേണുകൾ വിശദമായി പരിശോധിക്കാനുള്ള നടപടികളിലാണ് വകുപ്പ്.
കള്ളപ്പണത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ മണി പദ്ധതിയുടെ ആദ്യഘട്ടം ജനുവരി 31നാണ് ആദായനികുതി വകുപ്പ് തുടങ്ങിയത്. ഒൗദ്യോഗിക റിപ്പോർട്ടുകളനുസരിച്ച് 3.68 ലക്ഷം കോടി രൂപയുടെ 17.73 ലക്ഷം കേസുകളാണ് ആദായനികുതി വകുപ്പിന്റെ മുന്നിലുള്ളത്. 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണ ത്തിലാണ്. വിശദീകരണം ചോദിച്ച് ആദായനികുതി വകുപ്പ് കത്തയച്ച 16.92 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളായ 11.8 ലക്ഷം പേരുടെ മറുപടി ലഭിച്ചിട്ടുണ്ട്.