ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാർട്ട് ഏറ്റെടുത്തു വികസിക്കുക എന്ന ചൈനീസ് തന്ത്രത്തിനു പിന്നാലെ. ചെറുകമ്പനികളെ ഏറ്റെടുത്ത് വികസിക്കുക എന്നത് ആലിബാബ, ടെൻസെന്റ്, ബൈദു തുടങ്ങിയ ചൈനീസ് കമ്പനികൾ സ്വീകരിച്ചുപോരുന്ന രീതിയാണ്. ഇതു പിന്തുടരുകയെന്നോണം ചെറുകന്പനികളെ ഏറ്റെടുക്കുന്ന രീതി ഫ്ലിപ്കാർട്ട് തുടങ്ങിയിട്ടുണ്ട്.
ഓൺലൈൻ ഫുഡ് ഓർഡറിംഗ്-ഡെലിവറി കമ്പനിയായ സ്വിഗ്ഗി, ഹോം സർവീസ് കമ്പനി അർബൻ ക്ലാപ്, ഓൺലൈൻ ഫർണിച്ചർ വ്യാപാരി അർബൻ ലാഡർ, ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ബുക്ക് മൈ ഷോ, ചില ഫിനാൻഷൽ ടെക്നോളജി കമ്പനി തുടങ്ങിയവയുടെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.