ന്യൂഡൽഹി: റിലയൻസ് ജിയോ ഫോണിനെ എതിരിടാൻ 4 ജി ഫീച്ചർഫോണുമായി ഇന്ത്യൻ മൈബൈൽ ഫോണ്‍ നിർമാതാക്കളായ മൈക്രോമാക്സ് രംഗത്ത്. ബിഎസ്എസ്എൻഎലിന്റെ സഹകരണത്തോടെ മൈക്രോമാക്സ് പുറത്തിറക്കുന്ന ഫോണിന് ‘ഭാരത് 1’എന്നാണു പേരിട്ടിരിക്കുന്നത്.
ഫോണിന്റെ ആദ്യാവതരണം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്നു. 97 രൂപയുടെ റീച്ചാർജിൽ ഒരു മാസത്തേക്കു പരിധിയില്ലാത്ത വോയ്സ് കോളും 4ജി ഡേറ്റായുമാണ് മൈക്രോമാക്സ് വാഗ്ദാനം ചെയ്യുന്നത്. ഓരോ മാസവും 97 രൂപ നൽകി ഈ ഓഫർ പുതുക്കാനുമാകും. ഫോണ്‍ കാഴ്ചയ്ക്കു അത്ര ആകർഷകമല്ലെങ്കിലും ആധുനിക ഹാർഡ്വെയർ ഫീച്ചറുകളാണ് ഭാരത് വണിൽ ഉപയോഗിച്ചിരിക്കുന്നത്.
ക്വാൽകോം സ്നാപ് ഡ്രാഗണ്‍ പ്രോസസർ, 2000 എം എഎച്ച് ബാറ്ററി, ഡ്യുവൽ സിം, 2 മെഗാപിക്സൽ റിയർ കാമറ, വിജിഎ ഫ്രണ്ട് കാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഈ മാസം 20ഓടെ ഭാരത് 1 റീട്ടെയ്ൽ ഒൗട്ട്ലറ്റുകളിൽ വിൽപ്പനയ്ക്കെത്തുമെന്നു മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു. വില 2,200 രൂപ.