ബംഗളൂരു: ഇന്ത്യയിലെ ഉത്സവകാല വിൽപ്പനയിൽ വൻനേട്ടം സ്വന്തമാക്കി ഇ-കൊമേഴ്സ് വന്പൻ ഫ്ലിപ്കാർട്ട്. അമേരിക്കൻ കന്പനിയായ ആമസോണ്‍, സ്നാപ് ഡീൽ തുടങ്ങിയവയെ പിന്നിലാക്കിയാണ് ഫ്ലിപ്കാർട്ട് വിൽപനയിൽ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷവും ഉത്സവകാല വിൽപ്പനയിൽ ഫ്ലിപ്കാർട്ടിനുതന്നെയായിരുന്നു ഒന്നാം സ്ഥാനം.
എന്നാൽ, ഇക്കുറി വ്യാപാരം കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂട്ടാനും കന്പനിക്കായി. കഴിഞ്ഞ വർഷം 45 ശതമാനമുണ്ടായിരുന്ന വിൽപ്പന ഇക്കുറി 50 ശതമാനമാക്കിയാണ് ഫ്ലിപ്കാർട്ട് കരുത്തു തെളിയിച്ചത്. രണ്ടാം സ്ഥാനത്താണ് അമേരിക്കൻ വന്പനായ അമസോണ്‍. സ്നാപ് ഡീൽ മൂന്നാം സ്ഥാനത്തും. വൻ തോതിലുള്ള കാഷ് ബാക്ക് ഓഫറുകളാണ് ഫ്ലിപ്കാർട്ടിനു കൂടുതൽ ഇടപാടുകരെ നേടിക്കൊടുത്തതെന്നു വിപണി നിരീക്ഷകൻ സതീഷ് മീന അഭിപ്രായപ്പെട്ടു.