ന്യൂഡൽഹി: റിസർവ് ബാങ്ക് പുതുതായിറക്കിയ 200 നോട്ടുകൾ എടിഎം മെഷീനുകളിലെത്തുന്നത് ഇനിയും വൈകിയേക്കുമെന്നു റിപ്പോർട്ട്. 200 നോട്ടുകൾ സൂക്ഷിക്കാനുള്ള സംവിധാനം നിലവിൽ എടിഎം മെഷീനുകളിലില്ലാത്തതാണത്രേ കാരണം.
പുതിയ നോട്ടുകൾ കൈകാര്യം ചെയ്യത്തക്കവിധം എടിഎമ്മുകൾ സജ്ജീകരിക്കുന്നത് ഈ വർഷം അവസാനത്തോടെയെ പൂർത്തിയാകൂയെന്ന് എടിഎം ഓപ്പറേറ്റർമാർ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് റിസർവ് ബാങ്ക് 200ന്റെ നോട്ടുകൾ പുറത്തിറക്കിയത്.