ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ലെസ്ലി തിംഗിനെ നിയമിച്ചു. നിയമനം ഇന്നലെ മുതൽ പ്രാബല്യത്തിലായി. നേരത്തെ വിസ്താരയുടെ ചീഫ് കൊമേഴ്സൽ ഓഫീസറായിരുന്നു. സിഇഒ ആയിരുന്ന ഫീ തെയ്ക് യോഹിനെ സിംഗപ്പൂർ എയർലൈൻസ് തിരിച്ചുവിളിച്ച സാഹചര്യത്തിലാണ് പുതിയ സിഇഒയെ നിയമിച്ചത്.