കൊച്ചി: 2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് നിക്ഷേപയിനത്തിൽ 1000 കോടി രൂപയും വായ്പായിനത്തിൽ 3000 കോടി രൂപയും സ്വരൂപിക്കാനായതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് അറിയിച്ചു.
സ്ഥിരനിക്ഷേപങ്ങൾക്കും സേവിംഗ്സ് നിക്ഷേപങ്ങൾക്കും നല്കിവരുന്ന ഉയർന്ന പലിശനിരക്കിലൂടെയാണു കുറഞ്ഞ കാലയളവിനുള്ളിൽ ബാങ്കിന് നേട്ടമുണ്ടാക്കാൻ സാധിച്ചത്. ഈ സാന്പത്തികവർഷത്തിന്റെ അവസാനം 2500 കോടി രൂപ നിക്ഷേപവും 5000 കോടി രൂപ വായ്പയും 10,000 കോടിയുടെ ബിസിനസും സ്വരൂപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.