കൊച്ചി: അവധിക്കാലം ആഘോഷിക്കുന്നതിനുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമായി ഓസ്ട്രേലിയ മാറുന്നു. 2017 ജൂണിൽ അവസാനിച്ച സാന്പത്തികവർഷത്തിൽ 2,77,100 വിനോദസഞ്ചാരികൾ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലെത്തിയതായി ടൂറിസം ഓസ്ട്രേലിയ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. തുടർച്ചയായ നാലാം വർഷത്തിലും രണ്ടക്ക സംഖ്യകളുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2017 ജൂണിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ കേരളത്തിൽനിന്ന് 15,300 വിനോദസഞ്ചാരികൾ ഓസ്ട്രേലിയയിലെത്തുകയും 8.1 കോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 405 കോടി രൂപ) ആഘോഷങ്ങൾക്കായി ചെലവിടുകയും ചെയ്തു.
ഉപഭോക്തൃ ഒൗട്ട്റീച്ച് സംരംഭങ്ങളുടെ ഭാഗമായി നിരവധി കാന്പെയ്നുകളാണ് സഞ്ചാരികളെ ലക്ഷ്യംവച്ചു നടത്തുന്നതെന്ന് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ ആൻഡ് ഗൾഫ് കണ്ട്രി മാനേജർ നിഷാന്ത് കഷികാർ പറഞ്ഞു. ഓസ്ട്രേലിയയിലെ ബീച്ചുകൾ, സെൽഫ് ഡ്രൈവ്, പ്രകൃതി സൗന്ദര്യം, വന്യജീവികൾ, സാഹസികത തുടങ്ങിയവയാണ് ഇന്ത്യക്കാർക്ക് താത്പര്യം.
ഇന്ത്യൻ വിപണിയുടെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ട് ബോളിവുഡ് താരം പരിണീതി ചോപ്രയെ ഫ്രണ്ട് ഓഫ് ഓസ്ട്രേലിയയായി ടൂറിസം ബോർഡ് നിയമിച്ചിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന, ഓസ്ട്രേലിയയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പരിണീതി.