മുംബൈ: ഉപഭോക്താക്കൾക്കു ദീപാവലി സമ്മാനവുമായി വോഡാഫോണ്‍. 399 രൂപയുടെ റീച്ചാർജിൽ ആറു മാസത്തേക്ക് 90 ജിബി 4ജി ഡേറ്റായും സൗജന്യ വോയിസ് കോളും ലഭിക്കുന്ന ഓഫറാണ് വോഡാഫോണ്‍ ദീപാവലി പ്രമാണിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു മാത്രമായുള്ള ഈ ഓഫർ ആറു മാസത്തിനു ശേഷവും ലഭ്യമാകുമോ എന്നത് അറിവായിട്ടില്ല. വോഡാഫോണുമായി കടുത്ത മത്സരത്തിലുള്ള റിലയൻസ് ജിയോ, എയർടെൽ എന്നിവ പ്രഖ്യാപിച്ച 399 രൂപയുടെ ഓഫറിന് മറുപടിയായാണു വോഡഫോണിന്റെ പുതിയ ഓഫർ.
84 ദിവസത്തേക്ക് ജിബി 4 ജി ഡേറ്റായും സൗജന്യ വോയിസ് കോളുമാണ് എയർടെൽ ഈ ഓഫറിലൂടെ നൽകുന്നത്.
എന്നാൽ, റിലയൻസ് ജിയോ, ഡേറ്റായ്ക്കും വോയിസ് കോളിനും പുറമേ സൗജന്യ എസ്എംഎസും 399 രൂപയുടെ ഓഫറിൽ നൽകുന്നുണ്ട്. ദീപാവലി പ്രമാണിച്ച് ’ധൻ ധനാ’ഓഫറും ജിയോ അവതരിപ്പിച്ചിരുന്നു. ഈ മാസം 19 നുമുന്‍പായി 399 രൂപയ്ക്കു റീച്ചാർജ് ചെയ്യുന്ന ജിയോ പ്രൈെം യുസേഴ്സിന് 100 ശതമാനം ക്യാഷ് ബാക്ക് ആണ് ഈ ഓഫറിലൂടെ റിലയൻസ് പ്രഖ്യാപിച്ചത്.