സീയൂൾ: ദക്ഷിണകൊറിയൻ ടെക് ഭീമൻ സാംസംഗ് ഇലക്ട്രോണിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വൈസ് ചെയർമാനുമായ ക്വോൺ ഒഹ് ഹ്യുൻ രാജിവച്ചു. സാംസംഗ് ഗ്രൂപ്പിന്റെ ഇളമുറക്കാരൻ ജേ വൈ ലീ കൈക്കൂലിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് 64 വയസുള്ള ക്വോണിന്റെ അപ്രതീക്ഷിത രാജി.
ദക്ഷിണകൊറിയൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസംഗിന്റെ മൂന്നാം പാദ പ്രവർത്തനറിപ്പോർട്ട് പുറത്തുവന്നതിനു പിറ്റേന്നാണ് രാജി. നേതൃത്വത്തിലേക്ക് ചെറുപ്പക്കാർ കടന്നുവരേണ്ട സമയമായി എന്നായിരുന്നു രാജിയെക്കുറിച്ച് ക്വോണിന്റെ മറുപടി. സാംസംഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരനാണ്.