മുംബൈ: റിലയൻസ് ജിയോ ഇൻഫോകോമിന്റെ 1500 രൂപയുടെ ഫീച്ചർഫോണിനെതിരേ 1399 രൂപയുടെ സ്മാർട്ട്ഫോണുമായി എയർടെൽ രംഗത്ത്. കാർബണുമായി സഹകരിച്ച് 4ജി സംവിധാനത്തോടെയുള്ള സ്മാർട്ട്ഫോണാണ് എയർടെൽ വിപണിയിലെത്തിക്കുക. ജിയോഫോൺ വളരെ കുറച്ച് ഫീച്ചറുകൾ മാത്രം ഉപയോക്താക്കൾക്കു വച്ചുനീട്ടുന്പോൾ എയർടെലിന്റെ ഫോണിൽ വാട്സ്ആപ്, യൂട്യൂബ് തുടങ്ങിയവ ഉപയോഗിക്കാം. കൂടാതെ മെച്ചപ്പെട്ട ബാറ്ററി ലൈഫും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കാർബൺ എ40 ഇന്ത്യൻ എന്ന മോഡലാണ് എയർടെൽ ഈ ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്.
ഫോണിന് വില 2899 രൂപ, 1500 റീഫണ്ട്
മൂന്നു വർഷം ഉപയോഗിച്ചശേഷം ഫോൺ തിരികെ നല്കുന്പോൾ 1500 രൂപ റീഫണ്ട് ചെയ്യുന്ന കാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. എന്നാൽ, 2,899 രൂപയ്ക്ക് കാർബൺ എ40 ഇന്ത്യൻ വാങ്ങി മൂന്നു വർഷം ഉപയോഗിച്ചാൽ 1500 രൂപ റീഫണ്ട് ചെയ്യുമെന്നാണ് എയർടെലിന്റെ പ്രഖ്യാപനം. ഫോൺ മടക്കി നല്കേണ്ട ആവശ്യമില്ല. ഉപയോക്താവിന് ആകെ ചെലവ് 1399 രൂപ.
കാർബൺ എ40
ആൻഡ്രോയ്ഡ് നോഗ ഒപ്പറേറ്റിംഗ് സിസ്റ്റം, 4 ഇഞ്ച് ഡിസ്പ്ലേ, രണ്ടു കാമറകൾ (2 എംപി, 0.3 എംപി), 1 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ്, 1400 എംഎഎച്ച് ബാറ്ററി, ഡുവൽ സിം (ജിയോ സിമ്മും ഉപയോഗിക്കാം).
നിബന്ധനകളുണ്ട്
ജിയോയെ അപേക്ഷിച്ച് ചില നിബന്ധനകൾ എയർടെൽ മുന്നോട്ടുവയ്ക്കുന്നുണ്ട്.
=ആദ്യ 18 മാസം എ40 ഫോൺ ഉപയോഗിക്കുകയും ആകെ 3000 രൂപയുടെ റീചാർജ് ഈ കാലയളവിൽ ഉണ്ടാവുകയും ചെയ്താൽ 500 രൂപ റീഫണ്ട് ലഭിക്കും.
=ശേഷിക്കുന്ന 18 മാസം ഫോൺ ഉപയോഗിക്കുകയും 3000 രൂപയുടെ റീചാർജും നടത്തിയാൽ ബാക്കി 1000 രൂപ റീഫണ്ട് ചെയ്യും.
=കാഷ്ബാക്ക് ക്രെഡിറ്റ് ആകുന്നത് ഉപയോക്താവിന്റെ എയർടെൽ പേമെന്റ് ബാങ്ക് അക്കൗണ്ടിൽ.