മുംബൈ: ജിയോ ഉപയോക്താക്കൾക്ക് പുതിയ ഓഫർ റിലയൻസ് ജിയോ ഇൻഫോകോം പ്രഖ്യാപിച്ചു. 399 രൂപയുടെ റീചാർജ് ചെയ്താൽ 100 ശതമാനം തുകയും മടക്കി നല്കുന്ന ദീപാവലി സ്പെഷൽ ഓഫറാണ് പ്രഖ്യാപിച്ചത്. 18 വരെ റീ ചാർജ് ചെയ്യുന്ന വരിക്കാർക്കാണ് ഈ ഓഫർ ലഭിക്കുക. ഓൺലൈൻ, ഓഫ്ലൈൻ രീതിയിൽ റീചാർജ് ചെയ്യാം.
നിലവിൽ ഏതെങ്കിലും ഓഫർ പായ്ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും 399 രൂപയ്ക്കു റീചാർജ് ചെയ്യാൻ കഴിയും. എന്നാൽ, നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓഫർ കാലാവധി അവസാനിക്കുന്പോൾ മാത്രമേ പുതിയ ഓഫർ പ്രവർത്തനസജ്ജമാകൂ.