+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആൾട്ടോ വീണ്ടും രണ്ടാമത്

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​വും മാ​രു​തി സു​സു​കി​യു​ടെ കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ലാ​യ സ്വി​ഫ്റ്റ് ഡി​സ​യ​ർ ടോ​പ് 10 പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. സെ​പ്റ്റം​ബ​റി​ൽ 34,305 സ്വി​ഫ്റ്റ് ഡി​സ​യ​
ആൾട്ടോ വീണ്ടും രണ്ടാമത്
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​വും മാ​രു​തി സു​സു​കി​യു​ടെ കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ലാ​യ സ്വി​ഫ്റ്റ് ഡി​സ​യ​ർ ടോ​പ് 10 പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. സെ​പ്റ്റം​ബ​റി​ൽ 34,305 സ്വി​ഫ്റ്റ് ഡി​സ​യ​റു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി. ത​ലേ വ​ർ​ഷം ഇ​തേ മാ​സ​ത്തെ വി​ല്പ​ന​യ​നുസ​രി​ച്ച് 81 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഡി​സ​യ​റി​ന്.

ഓ​ഗ​സ്റ്റി​ലും ഡി​സ​യ​ർ​ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. എ​ല്ലാ​വി​ധ​ത്തി​ലും പു​തുരൂ​പ​ത്തി​ലെ​ത്തി​യ​താ​ണ് വി​ല്പ​ന ഉ​യ​രാ​ൻ കാ​ര​ണം.മാ​രു​തി സു​സു​കി​യു​ടെ പ​ട​ക്കു​തി​ര​യാ​യ ആ​ൾ​ട്ടോ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 23,830 ആ​ൾ​ട്ടോ​ക​ൾ പോ​യ മാ​സം നി​ര​ത്തി​ലി​റ​ങ്ങി. ത​ലേ വ​ർ​ഷം ഇ​തേ മാ​സ​ത്തേ​ക്കാ​ളും വി​ല്പ​ന​യി​ൽ 14 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.

മാ​രു​തിയു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ബ​ലേ​നോ, വാ​ഗ​ൺ ആ​ർ എ​ന്നി​വ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലും ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ് ഐ10, ​എ​ലൈ​റ്റ് ഐ20, ​ക്രെ​റ്റ എ​ന്നീ മോ​ഡ​ലു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ച്, എ​ട്ട്, ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ളി​ലുമാണ്.