തൃശൂർ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഒൗഡി, മൊബൈൽ ടൂർ ടെർമിനൽ-2017 അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഒരു സമ്പൂർണ ഒൗഡി അനുഭവം നൽകാൻ മികവുറ്റ രീതിയിൽ രൂപ കല്പന ചെയ്തതാണു ചലിക്കുന്ന ഈ ഷോറൂം. ഇന്നു മുതൽ 18 വരെ കോട്ടയം വിൻഡ്സർ കാസിലിൽ ആദ്യപ്രദർശനം സംഘടിപ്പിച്ച് ആരംഭിക്കുന്ന ഒൗഡി മൊബൈൽ ടെർമിനലിന്റെ 2017 സീസണ്, 40 നഗരങ്ങൾ സന്ദർശിക്കും.
ഒൗഡിയുടെ പ്രോഡക്ട് റേഞ്ചും ഒൗഡി കളക്ഷനും ആക്സസറികളും പ്രദർശിപ്പിക്കുന്നതിനു പുറമെ, ടെസ്റ്റ് ഡ്രൈവുകൾ സാധ്യമാക്കുന്നതിനും വിശദവിവരങ്ങൾക്കും പുതിയ ബുക്കിംഗിനും വില്പനാനന്തര സേവനങ്ങൾക്കും ഉപയോക്താക്കളെ വ്യാപാരികളുമായി ബന്ധപ്പെടുത്തുന്നതിനും സുഖകരമായ ഒൗഡി ലോഞ്ച് മുഖേന ഒൗഡി മൊബൈൽ ടെർമിനൽ സഹായിക്കും.