ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി (ഇഎസി-പിഎം) പ്രഥമയോഗം ചേർന്നു ശ്രദ്ധിക്കേണ്ട 10 വിഷയങ്ങൾ നിർണയിച്ചു. പലിശനിരക്ക് അടക്കമുള്ള പണനയ വിഷയങ്ങളിൽ റിസർവ് ബാങ്കുമായും പണനയ കമ്മിറ്റിയുമായും ബന്ധപ്പെടും എന്നു സമിതി ചെയർമാൻ ബിബേക് ദേബ്റോയ് പറഞ്ഞു. ധനമന്ത്രാലയത്തിലെ മുഖ്യസാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും യോഗത്തിൽ സംബന്ധിച്ചു.
വിവിധ ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ദേബ്റോയ് വിശദീകരിച്ചു. നീതി ആയോഗിലാകും ഇഎസിയുടെ ഓഫീസ്. ദേബ്റോയ് നീതി ആയോഗ് അംഗമാണ്. ഇഎസിയുടെ നിഗമനങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രിക്കു നല്കും. പണനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ റിസർവ് ബാങ്കുമായി ചർച്ച നടത്തും.
അഞ്ചാം ഇഎസി ഇനി നവംബറിൽ സമ്മേളിക്കും.
വിഷയങ്ങൾ
1. സാന്പത്തിക വളർച്ച
2. തൊഴിലും തൊഴിൽ സൃഷ്ടിയും
3. അനൗപചാരികമേഖല
4. സർക്കാർ ധനകാര്യം
5. പണനയം
6. സർക്കാരിന്റെ മൂലധനനിക്ഷേപം
7. സാന്പത്തിക ഭരണസ്ഥാപനങ്ങൾ
8. കൃഷി, കാലിവളർത്തൽ
9. സാമൂഹ്യമേഖല
10. ഉത്പാദനവും ഉപഭോഗവും