കൊച്ചി: എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ 15ന് താർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കൊച്ചി സിയാൽ കണ്വെൻഷൻ സെന്ററിൽ രാവിലെ 10ന് താർ ഫെസ്റ്റിന്റെ രണ്ടാം പതിപ്പിനു തുടക്കം കുറിക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓഫ് റോഡ് പരിപാടികളും താറുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങളും നടക്കും. താർ പരേഡ്, ഫോർവീൽ ഡ്രൈവ് ട്രെയിൽ ചലഞ്ച്, മഡ് തെറാപ്പി തുടങ്ങിയവയെല്ലാം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mahin draadventure.com/TharFest സന്ദർശിക്കുക.
14ന് മഹീന്ദ്ര അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുന്ന ക്ലബ് ചലഞ്ചിന്റെ മൂന്നാം പതിപ്പിനും സിയാൽ കണ്വെൻഷൻ സെന്റർ വേദിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 ഓഫ് റോഡ് ക്ലബ്ബുകൾ പങ്കെടുക്കും. വൈകുന്നേരം 6.30 മുതലും 15ന് രാവിലെ 10 മുതലുമുള്ള രണ്ടു ഘട്ടമായാണ് മത്സരം നടത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അഡ്വഞ്ചർ വിഭാഗം മേധാവി ബിജോയ് കുമാർ പറഞ്ഞു.