ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ് എക്സിക്ക്യൂട്ടീവ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
എയർ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികളെക്കറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും ഇതു ലഭ്യമാകുന്ന മുറയ്ക്ക് എയർ ഇന്ത്യ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസിന്റെ പങ്കാളിത്തത്തോടെ വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കന്പനികൾ നേരത്തെ ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചിരുന്നു.