മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും കുറഞ്ഞു. സെപ്റ്റംബർ 29നവസാനിച്ച ആഴ്ചയിൽ 259 കോടി ഡോളർ കുറഞ്ഞു. 39,965 കോടി ഡോളറാണ് അന്നത്തെ ശേഖരം. സെപ്റ്റംബർ 15-ന് 40,250 കോടി ഡോളർ ശേഖരത്തിലുണ്ടായിരുന്നു.