രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തുനിന്ന് അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞു. കോട്ടങ്ങളുണ്ടായെങ്കിലും ഇതുവരെ മുൻഗാമികൾക്കു ചെയ്യാൻ കഴിയാത്ത പലതും ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് നാലു വർഷത്തെ ഭരണത്തിനു ശേഷമുള്ള അവരുടെ പടിയിറക്കം.
നേട്ടങ്ങൾ
* ഏറ്റവുമധികം അസോസ്യേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാൻ മുൻകൈയെടുത്ത ആദ്യ മേധാവി.
* ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചു, വിപുലീകരിച്ചു.
* ബാങ്കിനെ സ്ത്രീസൗഹൃദമാക്കി.
* ലോകത്തിലെ അന്പതു വലിയ ബാങ്കുകളുടെ പട്ടികയിൽ എസ്ബിഐയെ എത്തിച്ചു.
എസ്ബിഐയിൽ 40 വർഷം
* 1977 സെപ്റ്റംബറിൽ പ്രൊബേഷണറി ഓഫീസറായി എസ്ബിഐയിൽ തുടക്കം (22-ാം വയസിൽ)
* ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിൽ ഇടം നേടിയ ആദ്യ വനിതാ ബാങ്കർ.
* 2010 നവംബറിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രണ്ടു വർഷത്തിനുശേഷം എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റിന്റെ എംഡിയും സിഇഒയും.
* 2013 ഓഗസ്റ്റിൽ രണ്ടു മാസത്തേക്ക് എസ്ബിഐയുടെ സിഎഫ്ഒ ആൻഡ് എംഡി സ്ഥാനം. ഇതിനുശേഷം ചെയർപേഴ്സൺ സ്ഥാനത്തേക്ക്.
* എസ്ബിഐ ജനറൽ ഇൻഷ്വറൻസ്, എസ്ബിഐ കസ്റ്റോഡിയൽ സർവീസസ്, എസ്ബിഐ പെന്ഷൻ ഫണ്ട്സ്, എസ്ബിഐ മക്വാറി എൻഫ്രാസ്ട്രക്ചർ ഫണ്ട് തുടങ്ങിയ പുതിയ ബിസിനസുകൾ ആവിഷ്കരിച്ചു.