ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയിൽ ചേരുന്നവർക്ക് ആധാർ നിർബന്ധമാക്കി. ഡിസംബർ 31നകം നിലവിലുള്ള നിക്ഷേപകരും തങ്ങളുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ആധാർ ഇല്ലാത്തവർ ആധാറിൽ ചേരാൻ അപേക്ഷിച്ചതിന്റെ എന്റോൾമെന്റ് ഐഡന്റിറ്റി നന്പർ നല്കണം.
വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാനും ഡിസംബർ 31നകം ആധാർ ബന്ധിപ്പിക്കൽ നടത്തണം.
ബാങ്കുകളിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിലുമുള്ള അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടത് ഡിസംബർ 31നു മുന്പാണ്. പാൻ-ആധാർ ബന്ധനവും അതിനകം നടക്കണം. മൊബൈൽ കണക്ഷനും ആധാറുമായി ബന്ധിപ്പിക്കാൻ ഫെബ്രുവരി ആറു വരെ സമയമുണ്ട്.