ന്യൂഡൽഹി: ഓഗസ്റ്റിൽ എട്ടു കാതൽ വ്യവസായങ്ങൾ മികച്ച വളർച്ച കാണിച്ചു. തലേ ഓഗസ്റ്റിനെ അപേക്ഷിച്ചു 4.6 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. ഇത് അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ്.കൽക്കരി, പ്രകൃതിവാതകം, വൈദ്യുതി എന്നീ മൂന്നു മേഖലകളാണു സൂചിക കുതിക്കാൻ ഇടയാക്കിയത്.
കൽക്കരി ഉത്പാദനം 15.3 ശതമാനവും പ്രകൃതിവാതക ഉത്പാദനം 4.2 ശതമാനവും വർധിച്ചു. വൈദ്യുതി ഉത്പാദനത്തിൽ 10.3 ശതമാനമാണു വർധന.
എന്നാൽ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ 1.6 ശതമാനം കുറവുണ്ടായി. രാസവള ഉത്പാദനത്തിൽ 0.7 ശതമാനവും സിമന്റ് ഉത്പാദനത്തിൽ 1.3 ശതമാനവും ഇടിവുണ്ടായി.
ഉരുക്ക് ഉത്പാദനം മൂന്നു ശതമാനവും റിഫൈനറി ഉത്പന്നങ്ങൾ 2.4 ശതമാനവും വർധിച്ചു.ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഈ എട്ടു വ്യവസായ മേഖലകളുടെ മൊത്തം വളർച്ച മൂന്നു ശതമാനമാണ്.