ബംഗളൂരു: ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ ടെക് ഹബ് ബംഗളൂരു ആണെന്നു കണ്ടെത്തൽ. ഓഫീസ് വാടകയുൾപ്പെടെയുള്ള മൂലധനച്ചെലവിലെ കുറവാണ് ബംഗളൂരുവിനെ നേട്ടത്തിനർഹമാക്കിയത്. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈറ്റ് ഫ്രാങ്ക് എന്ന കണ്‍സൾട്ടൻസി കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. ലോകത്തിലെ പ്രധാനപ്പെട്ട 29 ടെക് ഹബ്ബുകൾ കേന്ദ്രീകരിച്ചായിരന്നു പഠനം.
ലണ്ടനാണ് ഏറ്റവും ചെലവേറിയ ടെക് ഹബ്. ഏറ്റവും ചെലവുകുറഞ്ഞ ടെക്നോളജി ജില്ലയായി വൈറ്റ്ഫീൽഡും തെരഞ്ഞെടുക്കപ്പെട്ടു. 100 ജീവനക്കാരുള്ള ബംഗളൂരുവിലെ ഒരു സ്ഥാപനത്തിന് ഒരു വർഷം ശന്പളമുൾപ്പെടെയുളള വിവിധയിനങ്ങളിൽ ആകെ 8.27 കോടി രൂപ മാത്രം ചെലവുവരുന്പോൾ സിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഒരു കമ്പനിക്ക് ഒരു വർഷം ചെലവാകുന്നത് 52 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.