മുംബൈ: ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) അനൗദ്യോഗിക വക്താവായി ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ നിയമിച്ചു. കാബിനറ്റ് അംഗീകാരത്തോടെയുള്ള ഈ നിയമനം മൂന്നു വർഷത്തേക്കാണ്.
മറ്റു ചില ബിജെപി നേതാക്കളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയിട്ടുണ്ട്. സൈദ് സഫർ ഇസ്ലാമിനെ മേയിൽ എയർ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു. നിക്ഷേപക ബാങ്കറായ ഇസ്ലാം 2014 ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്.
ജനുവരിയിൽ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ (ഇഐഎൽ) സ്വതന്ത്ര ഡയറക്ടറായി ആം ആദ്മി പാർട്ടി മുൻ നേതാവ് ഷാസിയ ഇമിയെ നിയമിച്ചിരുന്നു. ഗുജറാത്ത് സ്വദേശി അസിഫാ ഖാനെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ അനൗദ്യോഗിക സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു.