ന്യൂഡൽഹി: രാജ്യത്തു കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നുതുടങ്ങിയെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രണ്ടു ദിവസമായി ഇന്ധനവില താഴുകയാണ്. വരും ദിവസങ്ങളിലും ഈ താഴ്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ അടുത്തിടെയുണ്ടായ ചുഴലിക്കൊടുങ്കാറ്റാണ് പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ കാരണമായത്. ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വില സ്ഥിരതയിലാണ്. ഇനി വൈകാതെ കുറയും- അദ്ദേഹം പറഞ്ഞു.
പെട്രോളിയം മന്ത്രാലയത്തിന്റെ റിക്കാർഡുകളിൽ വ്യാഴാഴ്ച മുതൽ ഇന്നലെ വരെ ഇന്ധനവില 10 പൈസ താഴ്ന്നു.
പെട്രോളിയം മന്ത്രാലയത്തിന്റെ റിക്കാർഡുകളിൽ വ്യാഴാഴ്ച മുതൽ ഇന്നലെ വരെ ഇന്ധനവില 10 പൈസ താഴ്ന്നു.