ന്യൂഡൽഹി: നിരവധി ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ത്യൻ റെയിൽവേസ് കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വിലക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇടപാടുകളിൽനിന്ന് ബാങ്കുകൾ നേടുന്ന വിഹിതം ഐആർസിടിസിയുമായി പങ്കുവയ്ക്കാൻ തയാറാകാത്തതാണ് ഈ നീക്കത്തിനു പിന്നിൽ.
ഇനിമുതൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, കനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു മാത്രമേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരിൽനിന്ന് സർവീസ് ചാർജായി ഈടാക്കുന്ന തുകയുടെ പുകുതി നല്കണമെന്ന് ഈ വർഷം ആദ്യം ഐആർസിടിസി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ കാര്യമായ തീരുമാനമുണ്ടായില്ല. അതാണ് നടപടിക്കു പിന്നിൽ. ഐആർസിടിസി വിലക്കിയ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടും.
ഐആർസിടിസിയുടെ വെബ്സൈറ്റിൽ 35 ശതമാനം ഇടപാടുകളും എസ്ബിഐ വഴിയാണുനടക്കുന്നത്. പുതിയ നടപടിയെത്തുടർന്ന് എസ്ബിഐയുടെ പ്രതിദിന ഇടപാടുകളിൽ 50,000 എണ്ണം കുറഞ്ഞെന്ന് എസ്ബിഐ അറിയിച്ചു. ഇടപാടുകൾക്ക് ഐആർസിടിസി തങ്ങൾക്ക് പ്രതിഫലം തരുന്നില്ല. അത് തങ്ങൾ യാത്രക്കാരിൽനിന്ന് ഈടാക്കുകയാണു പതിവ്. ഇത്രയും കാലം അങ്ങനെതന്നെയായിരുന്നു നടന്നത് -എസ്ബിഐ വക്താവ് അറിയിച്ചു. അതേസമയം നെറ്റ്ബാ ങ്കിംഗ് പോലുള്ള ഇടപാടുകൾക്ക് വിലക്കില്ല.