ന്യൂഡൽഹി: ടാറ്റാ മോട്ടോഴ്സ് സബ്കോംപാക്ട് എസ്യുവി നെക്സോണിനെ വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിനിലും 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എൻജിനിലും നിരത്തിലെത്തുന്ന നെക്സോണിന് ആറു സ്പീഡ് മാന്വൽ ഗിയർബോക്സാണുള്ളത്. എഎംടി വേരിയന്റ് വൈകാതെ പുറത്തിറക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എട്ടു സ്പീക്കർ ഹാർമൻ 6.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ, വോയ്സ് കമാൻഡ്, മെസേജ് റീഡൗട്ട് ആൻഡ് റിപ്ലേ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ മൾട്ടി ഷേഡ് കാബിൻ,സമാർട്ട് കീ, പുഷ് ബട്ടൻ സ്റ്റാർട്ട് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
മാരുതി സുസുകി വിറ്റാര ബ്രസ, ഹ്യുണ്ടായി ക്രറ്റ, ഫോർഡ് ഇക്കോസ്പോർട്ട്, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായി എത്തുന്ന നെക്സോണിന് 5.85 - 9.45 ലക്ഷം രൂപയാണ് വില (എക്സ് ഷോറൂം).